LIFEMovie

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; കണ്ണില്‍ എന്റെ…വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്ത്‌

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

കണ്ണില്‍ എന്റെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, സിയ ഉള്‍ ഹക്ക് എന്നിവര്‍ ചേര്‍ന്നാണ്. ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റോണി റാഫേലാണ്.

നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയും ട്രെയിലറിനുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിക്കുന്നത് മകനായ പ്രണവ് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രഭു, അര്‍ജുന്‍, രഞ്ജി പണിക്കര്‍, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker