IndiaNEWS

ഗൂഗിൾ പേ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ചില കരുതലുകള്‍ വേണം

റ്റവും എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താം എന്നതിനാല്‍ ഗൂഗിള്‍ പേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.നിമിഷങ്ങള്‍ക്കകം പണം കൈമാറാന്‍ ഇത് സഹായിക്കും.അതിലുപരി കടുപ്പമേറിയ സാങ്കേതികതകള്‍ ഒന്നും തന്നെയില്ല എന്നത് എല്ലാവര്ക്കും സൗകര്യപ്രദവുമാണ്. എങ്കിലും ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.പണം അയക്കുമ്പോൾ ചില സമയങ്ങളില്‍  സ്വീകർത്താവിന് അത് ലഭിക്കുവാൻ താമസമുണ്ടാകാറുണ്ട്.അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

 

ആദ്യം അയച്ച സ്റ്റാറ്റസ് പരിശോധിക്കുക. ‘സക്സസ്’ എന്ന സന്ദേശം വരുകയാണെങ്കിൽ കുറച്ചു സമയത്തിനുള്ളിൽ സ്വീകർത്താവിന് പണം ലഭിക്കും.സ്വീകർത്താവിന് ലഭിച്ചില്ലെങ്കിൽ കസ്റ്റമർ കെയറിൽ വിവരം അറിയിക്കുക.’റെയ്‌സ് ഡിസ്പ്യൂട്ട് ‘ എന്നതിൽ അമർത്തിയശേഷം അവർ പറയുന്ന നിർദേശങ്ങൾ പാലിക്കുക.ചില അവസരങ്ങളിൽ രണ്ടു ദിവസം കാത്തിരിക്കുവാൻ പറയാറുണ്ട്.അതിനുശേഷം വീണ്ടും അക്കൗണ്ട് പരിശോധിക്കുക.പണം നമ്മുടെ അക്കൗണ്ടിൽനിന്ന് പോവുകയും സ്വീകർത്താവിനു ലഭിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ പണം തിരിച്ചു ലഭിക്കുന്നതാണ്.അതല്ലെങ്കിൽ ഉടൻ തന്നെ കൂടുതൽ വിവരങ്ങൾക്കായി ‘ഫിക്സ് പ്രോബ്ലെംസ് വിത്ത് ട്രാൻസാക്ഷൻ’ എന്നതിൽ പോകുക.
  • ചില അവസരങ്ങളിൽ ഇടപാട് നടന്നില്ല എന്ന് സന്ദേശം വരുകയും, എന്നാൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്താലും  പരാതി കൊടുക്കുന്ന മുറക്ക് പണം 3 ദിവസത്തിനുള്ളിൽ തിരിച്ചു നമ്മുടെ ബാങ്ക് അക്കൗണ്ടിലെത്തിയിരിക്കും.

 

  • മറ്റ് ചില സാഹചര്യങ്ങളില്‍  ‘റിവാർഡുകൾ ‘ ലഭിക്കുമ്പോൾ ഗൂഗിൾ പേ ലഭിച്ചുവെന്ന് കാണിക്കുകയും എന്നാൽ അക്കൗണ്ടിൽ കാണാതിരിക്കുകയും ചെയ്‌താൽ 7 ദിവസം കാത്തിരിക്കുക. സാധാരണയായി 7 ദിവസത്തിനുള്ളിൽ അത് അക്കൗണ്ടിൽ ക്രെഡിറ്റ് ആകും.

Back to top button
error: