IndiaNEWS

ഭര്‍ത്താവിനെതിരേ ലൗജിഹാദ് നിയമപ്രകാരം കേസെടുക്കണമെന്ന് ഗർഭിണിയായ യുവതി

ഇന്തോർ: ഗർഭിണിയായ യുവതി ഭർത്താവിനെതിരേ വിചിത്രമായ പരാതിയുമായി പോലീസ് സ്റ്റേഷനിൽ. ലൗജിഹാദ് നിയമം ചുമത്തി ഭർത്താവിനെതിരേ കേസെടുക്കണമെന്നാണ് പരാതി. മധ്യപ്രദേശിലെ ദ്വാരകാപുരി പോലീസ് സ്റ്റേഷനിലാണ് സംഭവം. യഥാർഥ പേരും മതവും മറച്ചുവെച്ച് ഭർത്താവ് തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതി.

പുതിയ ലൗജിഹാദ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ദ്വാരകാപുരി പോലീസ് അറിയിച്ചു. താൻ ഗർഭിണിയായതോടെയാണ് ഭർത്താവിന്റെ വഞ്ചന തിരിച്ചറിഞ്ഞതെന്നാണ് യുവതി പറയുന്നത്. ഗർഭിണിയായ തന്നെ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഭർത്താവിന്റെ തിരിച്ചറിയൽ രേഖകളും സമർപ്പിക്കേണ്ടതായി വന്നു. ഇത് പരിശോധിച്ചപ്പോഴാണ് മുസ്തഫ എന്നാണ് ഭർത്താവിന്റെ യഥാർഥ പേരെന്ന് തിരിച്ചറിഞ്ഞതെന്നും പരാതിയിൽ പറയുന്നു.

ജിംനേഷ്യത്തിലെ പരിശീലകനായ ഇയാൾ ഗബ്ബാർ എന്ന പേരിലാണ് നേരത്തെ യുവതിയെ പരിചയപ്പെട്ടത്. ഒരു വർഷം മുമ്പ് ഒരു ജന്മദിനാഘോഷ വേദിയിൽവെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു.യഥാർഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് വിവാഹം ചെയ്തതിനാണ് ലൗജിഹാദ് നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker