NEWSNewsThen Special

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരിശോധന; തമിഴ്നാട്ടില്‍ നിന്നും 428 കോടി പിടിച്ചെടുത്തു

നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട്ടില്‍ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇവയില്‍ മദ്യവും ഉള്‍പ്പെടുന്നു. സംസ്ഥാന തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകള്‍ നടന്നത്.

കാരൂര്‍. കോയമ്പത്തൂര്‍, തിരുപ്പുര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. റാണിപേട്ട് ജില്ലയില്‍ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. സംസ്ഥാനത്തെ സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker