IndiaNEWS

മന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം നടത്താന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം.

ഹോട്ടലുകളിലും ബാറുകളിലുംനിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത്, ജി.എസ്.കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker