LIFEMovie

അക്ഷയ് കുമാറിനുള്‍പ്പെടെ രാംസേതുവിന്റെ സെറ്റിലെ 45 പേര്‍ക്ക് കോവിഡ് 19; ചിത്രീകരണം നിര്‍ത്തിവെച്ചു

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനുള്‍പ്പെടെ പുതിയ ചിത്രം രാംസേതുവിന്റെ സെറ്റിലെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ സ്ഥലത്ത് സിനിമയുടെ ചിത്രീകരണമാരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 100 ആളുകളായിരുന്നു സെറ്റിലുണ്ടായിരുന്നത്. എന്നാല്‍ 45 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. എല്ലാവര്‍ക്കും ക്വാറന്‍രീന്‍ നിര്‍ദേശിച്ചു.

അതേസമയം, കോവിഡ് സ്ഥിരീകരിച്ചതിന് പുറമെ അക്ഷയ് ആശുപത്രിയില്‍ ചികിത്സ തേടി. നിങ്ങളുടെ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് മുന്‍കരുതല്‍ എന്ന നിലയില്‍ ഞാന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉടന്‍ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു,- അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ‘രാം സേതു’ വിന്റെ ചിത്രീകരണം അയോധ്യയിലാണ് തുടങ്ങിയത്. ഒരു പുരാവസ്തു ഗവേഷകനായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നസ്രത്ത് ബറുച്ച, ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കുമാര്‍ കാപേയുടെ ഗുഡ് ഫിലിംസിനും അബണ്‍ഡാറ്റിയ എന്റര്‍ടെയ്ന്‍മെന്റിനും ലൈക പ്രൊഡക്ഷന്‍സിനും ഒപ്പം ആമസോണ്‍ പ്രൈം കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം തീയേറ്ററിലും ആമസോണ്‍ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker