IndiaNEWS

കേരളത്തിലുൾപ്പെടെ  ടിപിആര്‍ കൂടിയ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡൽഹി:കേരളമുൾപ്പെടെ  ടിപിആര്‍ കൂടിയ ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രം നിര്‍ദേശം.
രാജ്യത്ത് 27 ജില്ലകളിലാണ് ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഇതില്‍ 9 ജില്ലകള്‍ കേരളത്തിലാണ്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്ളത്.

Back to top button
error: