Big Breaking

“ജയശങ്കർ, തന്റെ കുത്തല്‍ എൻ്റടുത്തു വേണ്ട, തരത്തിൽ പോയി കളിക്ക്… “:ബിന്ദു അമ്മിണി

നവോത്ഥാന നായകരില്‍ പലരും പരിക്ഷീണരാണെന്ന അഡ്വ. ജയശങ്കറിൻ്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. ജയശങ്കർ മാപ്പ് പറയണമെന്ന് ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. ബിന്ദു അമ്മിണിയുടേയുടേയും കനക ദുര്‍ഗയുടേയും പേര് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം. ശബരിമല ദര്‍ശനത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചുവെന്നും മകളെ കൂടി ഇതിനൊപ്പം ചേര്‍ത്തു വെന്നും പത്രത്തില്‍ വായിച്ചു.

കനകദുര്‍ഗയുടെ കാര്യം അതിലും കഷ്ടമാണ്. മാലയിട്ട് സ്വീകരിക്കുന്നതിന് പകരം വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കി. പിന്നീട് കുടുംബ കോടതിയില്‍ പോയി വിവാഹ മോചനവും തേടി എന്നാണ് ജയശങ്കര്‍ പറഞ്ഞത്. മോദിയുടെ ശരണം വിളി എന്ന വിഷയത്തെ അധികരിച്ചു സംസംസാരിക്കുകയായിരുന്നു ജയശങ്കര്‍. ഇങ്ങനെയൊക്കെ പറയുമ്പോള്‍ താങ്കളുടെ തലക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മൈനറായ മകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

ബിന്ദു അമ്മിണിയുടെ വാക്കുകൾ:
“അഡ്വ.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍ ഒന്നല്ല ഒന്‍പതു തവണ ഈ മഹാനെ ഫോണില്‍ വിളിച്ചു. പോരാത്തതിന് മെസ്സേജും അയച്ചു നോക്കി. പേടിച്ചു മാളത്തിലൊളിച്ചു എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ലോകത്തുള്ള സകലമാന ആളികളെപ്പറ്റിയും ആധികാരികമായി പറയാന്‍ മാത്രം വലിപ്പം ഉള്ള ഈ പുള്ളിക്കാരന് തെറ്റ് പറ്റിയതാണെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ എങ്കില്‍ എന്റെ ഫോണ്‍ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കുമായിരുന്നു. ഇന്ന് ഭൂമി മലയാളത്തില്‍ ‘പെര്‍ഫെക്ട്’ ആയ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് ഈ മഹാ മാന്യന്‍ ആണത്രേ. ബിന്ദു അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റർ ജയശങ്കര്‍. ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു വക്കീല്‍ അല്ലേ. അതിന്റെ സാമാന്യ ബോധം എങ്കിലും കാണിക്കേണ്ടേ. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒരുപോലെ ആക്രമിക്കുന്ന താങ്കള്‍ അത്ര നിരുപദ്രവകാരി ആണെന്ന് ഞാന്‍ കരുതുന്നില്ല.

‘പുറത്തൊന്നും അകത്തൊന്നും…‘ ഈ ഇലക്ഷന്‍ സമയത്തു താങ്കള്‍ സംഘപരിവാറിന് വേണ്ടി പരോക്ഷമായി വോട്ട് പിടിക്കുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അത് അത്രയങ്ങ് ‘വിശ്വസിച്ചിട്ടില്ല.’ എന്തായാലും എന്റെ മൈനര്‍ ആയ മകളെ ക്കുറിച്ച് നടത്തിയ അപവാദം പ്രചാരണത്തിനെങ്കിലും താങ്കള്‍ മാപ്പ് പറയണം. എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് താന്‍ പറയുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കുക. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കിയിരിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. ബിന്ദു അമ്മിണി കടന്ന് വന്ന വഴികള്‍ തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അതുകൊണ്ട് ബിന്ദു അമ്മിണിയെ ചൊറിയാന്‍ വരേണ്ട മിസ്റ്റർ ജയശങ്കര്‍. അയ്യപ്പന്‍ പണി തന്നവരുടെ കൂട്ടത്തില്‍ തല്ക്കാലം എന്നെ പെടുത്താറായിട്ടില്ല. പിന്നെ കനക ദുര്‍ഗ്ഗ യ്ക്കു പണി ആണോ ഗുണമാണോ അയ്യപ്പന്‍ കൊടുത്തതെന്നു ജയശങ്കര്‍ താനല്ല കനക ദുര്‍ഗ ആണ് പറയേണ്ടത്. തന്റെ കുത്തല്‍ തന്റേടം ഉള്ള പെണ്ണുങ്ങളോട് വേണ്ട. തരത്തിനു പോയി കളിക്ക്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker