KeralaNEWS

വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്ക്;തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

കോഴിക്കോട്: മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു.കൊയിലാണ്ടി നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്.ഇന്നലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി.

അതേസമയം ബൽറാം സഞ്ചരിച്ച കാർ തട്ടി പരിക്കേറ്റുവെന്നും വാഹനം നിർത്താതെ പോയിയെന്നും സഫിയ പൊലീസിൽ പരാതി നൽകി. യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽനിന്നിറങ്ങിയില്ലെന്നാണ് പക്ഷെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പറയുന്നത്. ഇടിച്ച ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്.

Back to top button
error: