IndiaNEWS

ഇന്‍ഡൊനേഷ്യയില്‍ കനത്തമഴയും മണ്ണിടിച്ചിലും; മരണസംഖ്യ 70 കടന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഇന്‍ഡൊനേഷ്യയില്‍ കനത്തമഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മിന്നല്‍ പ്രളയം മൂലം കിഴക്കന്‍ ഇന്‍ഡൊനേഷ്യയിലെ ഫ്‌ളാര്‍സ് ദ്വീപ് മുതല്‍ കിഴക്കന്‍ ടിമോര്‍ വരെയുളള ഭാഗങ്ങളിലെ ഭൂരിഭാഗം വീടുകളും വെളളത്തിനടിയിലായി.

42 പേരെ കാണാതായതായി ഇന്‍ഡൊനേഷ്യന്‍ ദുരന്തനിവാരണസേന അറിയിച്ചതിനെ തുടര്‍ന്ന് കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. ഭക്ഷണത്തിന്റെ ബുദ്ധിമുട്ട് നേരിടുന്നതായാണ് വിവരം.

അതേസമയം, വെളളം ഗുരുതരമായി ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളെ സമീപ ഗ്രാമങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡുകളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ ഈ തടസ്സങ്ങള്‍ മാറ്റാനുളള ശ്രമങ്ങള്‍ തുടരുന്നു.നിരവധി മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker