
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സല്യൂട്ടിന്റെ ടീസര്‍ പുറത്തുവിട്ടു.
ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്മാന് പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായിട്ടാണ് ദുല്‍ഖര്‍ സല്മാന് ഒരു മുഴുനീള പോലീസ് ഓഫീസറുടെ കഥാപാത്രമായി അരങ്ങിലെത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നത്.
സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ആണ് സല്യൂട്ട് ഒരുങ്ങുന്നത്. ചിത്രത്തില്‍ മനോജ് കെ ജയനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വെഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.