KeralaNEWS

പതിനെട്ടാം പടിക്ക് സമീപം പാറക്കല്ല് ഇളകിവീണു; ഒഴിവായത് വൻ ദുരന്തം

ബരിമല സന്നിധാനത്തെ വലിയ തിരുമുറ്റത്തെ മതിൽക്കെട്ടിന്റെ കൂറ്റൻ കരിങ്കൽപാളി ഇളകി പതിനെട്ടാംപടിക്ക് സമീപം വീണു. സംഭവ സമയം പടിക്കെട്ടിന് സമീപത്ത് തീർത്ഥാടകർ ഇല്ലാത്തതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം.
പതിനെട്ടാം പടിയുടെ വലതു ഭാഗത്തെ വേലിക്കെട്ടിനും പടിക്കെട്ടിനും ഇടയിലാണ് ഇരുനൂറോളം കിലോ ഭാരം വരുന്ന കരിങ്കൽ പാളി അടർന്നു വീണത്. ഇന്നലെ രാവിലെ പത്തുമണിയോടെ ആയായിരുന്നു സംഭവം. ഈ സമയം സന്നിധാനത്തെ ഫ്‌ളൈ ഓവർ തീർത്ഥാടകരെക്കൊണ്ട് നിറഞ്ഞതിനാൽ പതിനെട്ടാം പടിക്കുതാഴെ തീർത്ഥാടകരെ തടഞ്ഞു നിർത്തിയിരിക്കുയായിരുന്നു.സംഭവത്തിന് ഏതാനും സെക്കന്റുകൾക്കു മുൻപാണ് ഷിഫ്റ്റ് മാറ്റത്തിന്റെ ഭാഗമായി പടിയിൽ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാർ മുകളിക്ക് കയറിപോയതും.
 സന്നിധാനത്തെ തിരക്കൊഴിഞ്ഞ ശേഷം കരിങ്കൽ പാളി സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.

Back to top button
error: