IndiaNEWS

24 മണിക്കൂറിനിടെ 1.03,558 കോവിഡ് കേസുകള്‍

രാജ്യത്തെ കോവിഡ് കേസുകളില്‍ ദിനംപ്രതി വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷം പിന്നിടുന്നത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 478 പേരാണ് മരണപ്പെട്ടത്. ഇതോടെ ആകെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 1,65,101 ആയി.

നിലവില്‍ 7,41,830 പേരാണ് ചികിത്സയിലുളളത്. ഇതുവരെ 1,16,82,136 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 7,91,05,163 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ്, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണര്‍ത്തുന്ന തരത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker