NEWSNewsThen Special

‘ട്വന്റി ട്വന്റി’ക്കു പിന്നില്‍ പിണറായി വിജയൻ എന്ന പി.ടി തോമസിന്റെ ആരോപണത്തിനു മറുപടിയുമായി ട്വന്റി ട്വന്റി യൂത്ത് വിംഗ് കോര്‍ഡിനേറ്ററും ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായ വര്‍ഗീസ് ജോര്‍ജ്

കേരളം മുഴുവന്‍ സംഘടനാ ശേഷിയും ശക്തിയുമുള്ള സി.പി.എം എന്തിനാണ് ‘ട്വന്റി ട്വന്റി’ പോലൊരു സംവിധാനത്തെ ബി ടീമായി രംഗത്തിറക്കുന്നതെന്ന’ട്വന്റി ട്വന്റി’ യൂത്ത് വിംഗ് കോര്‍ഡിനേറ്ററും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകനുമായ വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.
‘ട്വന്റി ട്വന്റി’ക്ക് പിന്നില്‍ പിണറായി വിജയനാണെന്ന പി.ടി തോമസിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു വര്‍ഗീസ് ജോര്‍ജ്.

‘ട്വന്റി ട്വന്റി’യുടെ പ്രവര്‍ത്തനം നന്നായി അറിയാവുന്ന ജനസമൂഹം ഉള്ള നാടെന്ന നിലയിലാണ് കിഴക്കമ്പലത്തിന് ചുറ്റുമുള്ള മണ്ഡലങ്ങള്‍ തെരെഞ്ഞെടുത്തതെന്നും ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആരെങ്കിലും നിലവിലെ എം.എല്‍.എ മാര്‍ക്ക് എതിരെ വോട്ടു ചെയ്താല്‍ എന്താണ് കുഴപ്പമെന്നും വര്‍ഗീസ് ജോര്‍ജ് ചോദിച്ചു.

മാലിന്യപ്രശ്‌നത്തിന്റെ ആരോപണങ്ങള്‍ വര്‍ഷങ്ങളായുണ്ട്. എന്നാല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡടക്കം സര്‍ക്കാര്‍ സംവിധാനം കയ്യിലുണ്ടായിരുന്ന കാലത്ത് എന്തേ കോണ്‍ഗ്രസ് ഈ പ്രശ്‌നം കണ്ടെത്തി നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. മികച്ച വിജയം 2020 സ്ഥാനാര്‍ത്ഥികള്‍ പ്രതീക്ഷിക്കുമ്പോള്‍ കടുത്ത വോട്ട് നഷ്ടം വരുമോ എന്ന ആശങ്കയിലാണ് എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾ. ജനാധിപത്യത്തെ രണ്ട് കിലോ അരി കാട്ടി വിലക്ക് വാങ്ങാനുള്ള ശ്രമത്തിലാണ് കിഴക്കമ്പലം കിറ്റക്‌സ് കമ്പിനി എന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസ് ആരോപിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker