NEWS

ഗോവയിലെ വീട്ടമ്മമാർക്ക് 5,000 രൂപ പ്രതിമാസപെൻഷൻ നൽകുമെന്ന് മമത ബാനർജി

ഗോവയിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഴുവൻ വീട്ടമ്മമാർക്കും പ്രതിമാസം 5,000 രൂപ വീതം നൽകും. ഗോവയിലെ 3.51 ലക്ഷം വീട്ടമ്മമാർക്ക് ഈപദ്ധതിയുടെ ഗുണം ലഭിക്കും

ടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. പാർട്ടി അധികാരത്തിലെത്തിയാൽ മുഴുവൻ വീട്ടമ്മമാർക്കും മാസത്തിൽ 5,000 രൂപ വീതം നൽകുമെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ വാഗ്ദാനം.

ബംഗാളിൽ പാർട്ടി ഇത് വിജയകരമായി നടപ്പാക്കിയതാണെന്നും ഗോവയിൽ 3.51 ലക്ഷം വീട്ടമ്മമാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും തൃണമൂൽ എം.പി മഹുവ മൊയ്ത്രയും പറഞ്ഞു.

സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി:
“നോട്ട് നിരോധനവും കോവിഡും സമ്പദ്‌വ്യവസ്ഥയെ ചുരുക്കിയിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം പ്രാദേശിക തലങ്ങളിലേക്ക് പണമെത്തിക്കുകയെന്നതാണ്. ഒരു സ്ത്രീയുടെ കയ്യിൽ 5,000 രൂപയെത്തിയാൽ കുട്ടികൾക്ക് വസ്ത്രങ്ങളും മരുന്നും വാങ്ങാം. ആ പണം വേഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പോവും…”
മൊയ്ത്ര പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീടുകൾ തോറും പുതിയ പദ്ധതി പരിചയപ്പെടുത്തുമെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

Back to top button
error: