തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്നിന്നെത്തുമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചെലവില്‍ വീഡിയോ ചിത്രീകരണം അനുവദിക്കില്ലെന്നും കമ്മീഷന് അറിയിച്ചു.
പോളിങ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടച്ച് അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക് നല്‍കുമെന്നും സിസിടിവി സംവിധാനം ഉണ്ടാവുമെന്നും കമ്മിഷന് അറിയിച്ചു.
31 ബൂത്തുകളില്‍ ആറായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്നും അതിനാല്‍ പോളിങ്ങിന്റെ വീഡിയോ ചിത്രീകരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്അരൂര് മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളില്‍ വിഡിയോവെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിര്‍ദേശം നല്കി. തമിഴ്നാട്ടില്‍നിന്നുള്ള കള്ളവോട്ട് തടയാന്‍ വാഹന പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഹര്‍ജി നല്‍കിയിരുന്നു.
അതേസമയം,യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.