KeralaNEWS

മരം മുറിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം:മരം മുറിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി തൊഴിലാളി മരിച്ചു.
മുതുപിലാക്കാട് സ്വദേശി കൃഷ്ണന്‍കുട്ടിയാണു (കണ്ണന്‍ 48) മരിച്ചത്. രാവിലെ 11 മണിയോടെ ആഞ്ഞിലിമൂടാണ് ദാരുണമായ സംഭവം.

മരം മുറിക്കുന്നതിനായി യന്ത്രവുമായി കയറിയ കണ്ണന്‍, യന്ത്രം താഴെ വീഴാതിരിക്കാനായി കയറുമായി മരത്തില്‍ ബന്ധിച്ചിരുന്നു. ശിഖരങ്ങള്‍ മുറിക്കുന്നതിനിടെ യന്ത്രം കയ്യില്‍ നിന്നു വഴുതി താഴേക്കു പോയതോടെ അബദ്ധത്തില്‍ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണു മൃതദേഹം താഴെയിറക്കിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker