KeralaNEWS

പിണറായി വിജയന്‍ കാലം രൂപപ്പെടുത്തിയ സമുന്നത നേതാവ്: കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്‍ കാലം രൂപപ്പെടുത്തിയ സമുന്നത നേതാവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വി.എസ് അച്യുതാനന്ദന് ശേഷം പിണറായി തന്നൊണ് പാര്‍ട്ടി സ്വത്ത്. പിണറായിക്ക് ശേഷം പാര്‍ട്ടിയില്‍ നേതാക്കളുണ്ട്. നേതാക്കളെ രൂപപ്പെടുത്തുന്നത് കാലമാണെന്നും അങ്ങനെയാണ് നരേന്ദ്രമോദി നോതാവായതെന്നും കോടിയേരി വ്യക്തമാക്കി. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണിവികസനം വന്‍ രാഷ്ട്രീയ നേട്ടമെന്നും കേരള കോണ്‍ഗ്രസിനെയും എല്‍ജെഡിയെയും അടര്‍ത്തിയെടുത്തത് വന്‍ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. തോമസ് ഐസക്കിന്റെ വര്‍ഗസഹകരണവ്യാഖ്യാനം പാര്‍ട്ടി അംഗീകരിച്ചതാണെന്നും വര്‍ഗവിശകലനത്തില്‍ ഭേദഗതികളാകാമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ബംഗാളിലേത് കേരളഘടകത്തിന് പാഠമായെന്നും പുതുക്കിയ സമീപനം ബംഗാള്‍ പാഠത്തില്‍ നിന്നാണെന്നും ജമാ അത്തെയുടേത് മതതീവ്രവാദനിലപാടുകളുടെ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker