LIFEMovie

ജയലളിതയായി കങ്കണ; ‘തലൈവി’യിലെ ആദ്യ ഗാനം പുറത്ത്‌

കങ്കണയെ നായികയാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രമായ ‘തലൈവി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചലി ചലി എന്ന് തുടങ്ങുന്ന ഗാനം ജയലളിതയുടെ സിനിമയിലെ സുവര്‍ണദിനങ്ങളെയാണ് വരച്ചിടുന്നത്. ഇര്‍ഷാദ് കാമിലിന്റെ വരികള്‍ക്ക് ജി.വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സൈന്ധവി പ്രകാശ് ആണ്.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍നായികയായി തിളങ്ങിയ താരമാണ് ജയലളിത. അതുകൊണ്ട് തന്നെ വെള്ളിത്തിരയില്‍ ജയലളിത തിളങ്ങി നിന്ന കാലഘട്ടത്തെയാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.

എ.എല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹിന്ദിയില്‍ ജയ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ പ്രയാണമാണ് തലൈവി. ചിത്രത്തില്‍ എംജിആര്‍ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്.

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker