KeralaNewsThen Special

ചെന്നിത്തലയ്ക്ക് ഹരിപ്പാട് ജയിക്കണമെന്നുണ്ടെങ്കില്‍ ബിജെപി വോട്ടുകള്‍ വാങ്ങിയെ പറ്റു: നിയാസ് ഭാരതി

കോണ്‍ഗ്രസില്‍ നടക്കുന്നത് മക്കള്‍ രാഷ്ട്രീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിയാസ് ഭാരതി. ഹരിപ്പാട് കടുത്ത മത്സരമാണ് നടക്കുന്നത്.ചെന്നിത്തലയ്ക്ക് ഹരിപ്പാട് ജയിക്കണമെന്നുണ്ടെങ്കില്‍ ബിജെപി വോട്ടുകള്‍ വാങ്ങിയെ പറ്റു എന്നും അത് കോണ്‍ഗ്രസ് ചെയ്യുന്നുണ്ടെന്നും നിയാസ് ഭാരതി പറഞ്ഞു.

കാലങ്ങളായി നടക്കുംപോലെ കേരളത്തില്‍ ഇത്തവണയും ഗ്രൂപ്പ് അടിസ്ഥാനത്താലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതെന്നും നിയാസ് ഭാരതി കൂട്ടിച്ചേര്‍ത്തു. ഹരിപ്പാട് ചെന്നിത്തലയ്‌ക്കെതിരെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ് നിയാസ് ഭാരതി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അനീതിയും അസമത്വവും ഗ്രൂപ്പിസവും ആരോപിച്ചാണ് സ്ഥാനാര്‍ത്ഥിത്വമെന്ന് പത്രിക സമര്‍പ്പിച്ചപ്പോള്‍ നിയാസ് ഭാരതി പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker