KeralaNEWS

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി C.R.ബിജു സബ് ഇൻസ്‌പെക്ടർ ആയി പ്രമോഷൻ ആയത് ചട്ടവിരുദ്ധമാണെന്ന പ്രചരണം രാഷ്ട്രീയ ലക്ഷ്യത്തോടെ

സംസ്ഥാന പോലീസ് സേനയിൽ 2010 മാർച്ച് 31 വരെ ജില്ലാ പോലീസിൽ ആംഡ് റിസർവ്, ലോക്കൽ പൊലീസ് എന്നീ രണ്ട് കേഡറുകൾ ഉണ്ടായിരുന്നു. GO 268/2010/ആഭ്യന്തരം പ്രകാരം കേരള സർക്കാർ 2010 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ ആംഡ് റിസർവ്, ലോക്കൽ പൊലീസ് എന്നീ രണ്ട് കേഡറുകളും നിർത്തലാക്കി കേരള സിവിൽ പോലീസ് കേഡർ രൂപീകരിച്ചു. അന്ന് മുതലാണ് ജില്ലാ പോലീസിൽ പോലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നീ തസ്തികകളുടെ പേര് സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എന്നായി മാറുകയും ചെയ്തത്.

ഈ GO പ്രകാരം ആംഡ് റിസർവ്, ലോക്കൽ പൊലീസ് എന്നീ രണ്ട് കേഡറുകളിൽ നിന്നും ഹെഡ് കോൺസ്റ്റബിൾ ടെസ്റ്റ് പാസായി കേരള സിവിൽ പോലീസ് കേഡറിൽ വന്നവരെ കേരള സിവിൽ പോലീസ് കേഡറിലെ ക്വാളിഫൈഡ് ആയി പരിഗണിച്ച് അർഹമായ പ്രമോഷൻ നൽകും എന്നും ഈ സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുകയും 2010 മുതൽ അങ്ങനെ നടന്നു വരുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ആംഡ് റിസർവ് കേഡറിൽ നിന്നും കേരള സിവിൽ പോലീസ് കേഡറിൽ എത്തുകയും പ്രമോഷനുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം കേരള സിവിൽ പോലീസ് കേഡറിൽ എത്തുന്ന ആംഡ് റിസർവ്, ലോക്കൽ പൊലീസ് എന്നീ രണ്ട് കേഡറുകളിലും ഉളളവരിൽ ആംഡ് റിസർവ് കേഡറിൽ നിന്ന് എത്തുന്നവർക്ക് പോലീസ് സ്റ്റേഷനിൽ പ്രവർത്തി പരിചയം ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച് മൂന്ന് മാസത്തെ പരിശീലനം പോലീസ് വകുപ്പ് നൽകണം എന്ന് ഈ GO യിൽ ഉണ്ടായിരുന്നു.

എന്നാൽ 2010 ഇറങ്ങിയ ഉത്തരവിന് ശേഷം 11 വർഷം കഴിഞ്ഞിട്ടും ഈ പരിശീലനം ഡിപ്പാർട്ട്‌മെന്റ് നടത്തിയില്ല. എന്നാൽ ഇങ്ങനെ വന്നവർക്ക് പതിനൊന്ന് വർഷത്തെ പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഇപ്പോൾ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചു കഴിഞ്ഞു. ഇങ്ങനെ കേരള സിവിൽ പോലീസ് കേഡറിൽ എത്തിയവർക്ക് കഴിഞ്ഞ പതിനൊന്ന് വർഷമായി നിയമപ്രകാരം ലഭിക്കേണ്ട എല്ലാ പ്രമോഷനുകളും ലഭിച്ചു കഴിഞ്ഞു. അതായത് അവർ വന്ന കേഡറിലെ പ്രമോഷൻ ടെസ്റ്റ് പാസായവർ GO 268/2010/ആഭ്യന്തരം പ്രകാരം കേരള സിവിൽ പോലീസ് കേഡറിലേയും ക്വാളിഫൈഡ് ആണ്. ഇങ്ങനെ സർവീസിൽ ഉണ്ടായിരുന്ന പലരും പ്രമോഷൻ ആകുകയും ചിലരെങ്കിലും വിരമിക്കുകയും ചെയ്തു.

ഇപ്പോൾ പുറത്തു വരുന്ന വാർത്ത C.R. ബിജുവിന്റെ പ്രമോഷൻ നിയമ വിരുദ്ധം എന്നാണ്. ഇതിന് മുമ്പ് നടന്ന പ്രമോഷനുകളിലോ, സമാനമായ രീതിയിൽ മറ്റ് പതിമൂന്ന് ജില്ലകളിൽ നടന്ന പ്രമോഷനുകളോ വാർത്തയല്ല. മാത്രമല്ല C.R. ബിജു ഇതിന് മുമ്പ് ASI വരെ പ്രമോഷൻ ആയപ്പോഴും വിവാദമില്ല. കൃത്യമായ PSC സീനിയോരിട്ടി പ്രകാരം തന്നെയാണ് പ്രമോഷൻ നടന്നിരിക്കുന്നത്. KAT ൽ ഫയൽ ചെയ്ത കേസിൽ GO യിൽ പറയുന്ന മൂന്ന് മാസത്തെ പരിശീലനം നൽകിയില്ല എന്നാണ് വാദിച്ചത്. അത് പ്രകാരമാണ് താൽക്കാലികമായി തടഞ്ഞ് ഡിപ്പാർട്ട്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരു പരിശീലനം C.R. ബിജുവിനോ മറ്റ് ആർക്കെങ്കിലുമോ സ്വയം ചെയ്യാൻ കഴിയുന്നതല്ല. ബന്ധപ്പെട്ട വകുപ്പ് നൽകുകയാണ് വേണ്ടത്.

സർക്കാർ ഉത്തരവ് പരിശോധിച്ച് ഈ വാർത്തകൾ നോക്കിയാൽ C.R. ബിജു ഉൾപ്പെടെയുള്ളവരുടെ ന്യായമായ പ്രമോഷൻ അന്യായമായി തടഞ്ഞ് അവർക്ക് സാമാന്യ നീതി നിഷേധിച്ചതായി കാണാം. സിവിൽ പോലീസ് ഓഫീസറായി സർവീസിൽ കയറുന്നവർക്ക് സീനിയർ സിവിൽ പോലീസ് ഓഫീസർ ആകാൻ മാത്രമാണ് ടെസ്റ്റ് ഉള്ളത്. അത് പാസായാൽ അതിന്ശേഷം സീനിയോരിട്ടി പ്രകാരമാണ് പ്രമോഷൻ. ആംഡ് റിസർവ് കേഡറിൽ നിന്ന് GO 268/2010/ആഭ്യന്തരം പ്രകാരം സർക്കാർ കൊണ്ടുവന്ന പരിഷ്ക്കരണത്തോട് യോജിച്ച് CR ബിജു കേരള സിവിൽ പോലീസ് കേഡറിലേക്ക് പതിനൊന്ന് വർഷം മുമ്പ് മാറുമ്പോൾ ടെസ്റ്റ് പാസാകുക മാത്രമല്ല സീനിയർ സിവിൽ പോലീസ് ഓഫീസറും ആയിരുന്നു. ഈ വസ്തുത മറച്ചു വച്ചാണ് ഇപ്പോൾ വ്യക്തിഹത്യ നടത്തുന്നത്.

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ആയതിനാൽ അന്യായമായ എന്തോ നേടിയെടുത്തു എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് സംസ്ഥാന സർക്കാറിനെതിരെ നടത്തി വരുന്ന നിരവധി വ്യാജപ്രചരണങ്ങൾ എന്ന പോലെ ഒരെണ്ണം മാത്രമാണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker