KeralaNEWS

“നരേന്ദ്ര മോദി എന്തുകൊണ്ട് ശബരിമല ആചാര സംരക്ഷണത്തിനു നിയമനിര്‍മ്മാണം നടത്തിയില്ല…?”: കടകംപളളി സുരേന്ദ്രൻ

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി നിയമം നിര്‍മ്മിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ട് അത് നടത്തിയില്ലെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍.‌

ഇതിനെക്കുറിച്ചായിരുന്നില്ലെ അദ്ദേഹം ഇന്നലെ പറയേണ്ടിയിരുന്നതെന്നും കടകംപള്ളി ചോദിച്ചു. ശബരിമലയില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് പറഞ്ഞിട്ട് രണ്ട് വര്‍ഷമായി. എന്തുകൊണ്ട്‌‌ അക്കാര്യത്തിൽ ഇതുവരെ ഒന്നും ചെയ്തില്ല. വെള്ളിയാഴ്ച്ച പത്തനംതിട്ടയിലെ പ്രമാടത്ത് നടന്ന പൊതു സമ്മേളനത്തില്‍ ശബരിമല വിഷയം ഉയര്‍ത്തിയ മോദിയുടെ പ്രസംഗത്തോട്‌ പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി. “ശബരിമലയിലെത്തിയ ഒരു വിശ്വാസിക്കെതിരെയും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അക്രമികള്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം.”കടകംപള്ളി വ്യക്തമാക്കി.

“ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ അനുസരിക്കുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. കേസില്‍ വിധി എന്തായാലും എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷമേ നടപ്പിലാക്കുവെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിട്ടുള്ള കാര്യമാണെന്നും കടകംപള്ളി വ്യക്തമാക്കി. ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ നട വരുമാനമുണ്ടായിരുന്ന വര്‍ഷമായിരുന്നു 2019 എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

അഞ്ച് തവണ ശരണം വിളിച്ചുകൊണ്ടാണ് നരേന്ദ്രമോദി പ്രമാടത്തെ തന്റെ പ്രസംഗം ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പിക്കാരെ കൊണ്ടും മോദി ശരണം വിളിപ്പിച്ചു. ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച മോദി ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും പറഞ്ഞു. സ്വന്തം നാട്ടിലെ വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സര്‍ക്കാരുണ്ടെന്നത് വിശ്വാസിക്കാനാകില്ലെന്നും അദ്ദേനം കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker