LIFEMovie

‘എട്ടുകാലിൽ പിമ്പിരിയാം അപ്പലാളേ’; നായാട്ടിലെ ഗാനം പുറത്ത്‌

കുഞ്ചാക്കോ ബോബന്‍,ജോജു ജോര്‍ജ്ജ്,നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘ നായാട്ട് ‘ എന്ന ചിത്രത്തിന്റെ ഗാനം പുറത്തിറങ്ങി. ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണനാണ്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സ് കമ്പനി,ഇന്‍ അസോസിയേഷന്‍ വിത്ത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍ ഫിലിംസ് ബാനറില്‍ രഞ്ജിത്ത്,പി എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ജോസഫ് ഫെയിം ഷാഹി കബീര്‍ തിരക്കഥ സംഭാഷണമെഴുതിയിരിക്കുന്നത്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. എഡിറ്റിംങ്-
മഹേഷ് നാരായണന്‍. ലൈന്‍ പ്രൊഡ്യുസര്‍-ബിനീഷ് ചന്ദ്രന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സബീര്‍ മലവെട്ടത്ത്, കല-ദിലീപ് നാഥ്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍,വസ്ത്രാലങ്കാരം-സമീറസനീഷ്, സൗണ്ട്-അജയന്‍ അടാട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിത്തു അഷറഫ്, സ്റ്റില്‍സ്-അനൂപ് ചാക്കോ, പരസ്യക്കല-ഓള്‍ഡ് മോങ്കസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker