KeralaNEWS

ദേശീയപാതയില്‍ നിയന്ത്രണം തെറ്റിവന്ന ടെമ്പോ ഇടിച്ച് 6 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

രിപ്പാട്: ദേശീയപാതയില്‍ നിയന്ത്രണം തെറ്റിവന്ന ടെമ്പോ ഇടിച്ച് 6 പേര്‍ക്ക് പരിക്ക്.ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്  കിഴക്കുവശം ഓട്ടോ സ്റ്റാൻഡിൽ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളില്‍ ആലപ്പുഴ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ ടെമ്പോ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷകള്‍ മറിഞ്ഞ് 4 ഓട്ടോ ഡ്രൈവർമാർക്കും, രണ്ടു പ്രദേശവാസികൾക്കും പരുക്കേറ്റു.ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും വണ്ടാനം മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.  ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിവ്.

Back to top button
error: