KeralaNewsThen Special

കനയ്യകുമാര്‍ 3 ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍

തിരു:- സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ. കനയ്യ കുമാര്‍ ഏപ്രില്‍ 3 ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിക്കും. 3 ന് രാവിലെ 9.30 ന് ചേര്‍ത്തലയിലും 10.30 ന് ആലപ്പുഴയിലും 11.30 ന് ഹരിപ്പാടും 12.30 ന് കരുനാഗപ്പള്ളിയിലും റോഡ് ഷോ നടത്തുന്ന കനയ്യ പൊതുയോഗങ്ങളിലും പ്രസംഗിക്കും.

ഉച്ചയ്ക്ക് 3 മണിക്ക് കൊട്ടാരക്കര മണ്ഡലത്തിലെ പൂവത്തൂരും 4 മണിക്ക് പുനലൂരും 5 മണിക്ക് ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലും 6 മണിക്ക് ചാത്തന്നൂര്‍ മണ്ഡലത്തിലെ പൂയപ്പള്ളിയിലും 7 മണിക്ക് ആറ്റിങ്ങലിലും 8 മണിക്ക് നെടുമങ്ങാട് മണ്ഡലത്തിലും പൊതുയോഗങ്ങളിലും റോഡ് ഷോയിലും കനയ്യ കുമാര്‍ പങ്കെടുക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker