HealthIndia

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം, വ്യാ​ഴാ​ഴ്ചറിപ്പോർട്ട്‌ ചെയ്തത് ​ അര​ല​ക്ഷ​ത്തി​ന​രി​കെ കോ​വി​ഡ് കേ​സു​കൾ

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം അ​തിവേ​ഗം വ്യാ​പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച അ​ര​ല​ക്ഷ​ത്തി​ന​രി​കെ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 43,183 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 8,646 കേ​സു​ക​ൾ മും​ബൈ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​തോ​ടെ 28,56,163 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 249 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 54,898 ആ​യി ഉ​യ​ർ​ന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 32,641 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. 24,33,368 പേ​രാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മു​ക്ത​രാ​യ​ത്. 3,66,533 പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker