KeralaNewsThen Special

അന്തരിച്ച പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍, വിവാദം

അന്തരിച്ച സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് 75-ലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കൂത്തുപറമ്പിലെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.

2020 ജൂണിലാണ് കുഞ്ഞനന്തന്‍ മരിച്ചത്. എന്നാല്‍ ഇപ്പോഴും കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. എന്നാല്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വേരിഫിക്കേഷനില്‍നിന്ന് വ്യക്തമായതായും അതിനാല്‍ പരാതി തള്ളുന്നു എന്നുമാണ് പരാതിക്കാരന് മറുപടി ലഭിച്ചത്. 04-03-2021-ലാണ് വിഷയം സംബന്ധിച്ച മറുപടി പരാതിക്കാരന് ലഭിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker