IndiaNEWS

ദാദാസാഹേബ് പുരസ്‌കാരം; തലൈവയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോദി

51-ാമത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

‘തലമുറകളിലുടനീളം ജനപ്രീതിയാര്‍ജ്ജിച്ച, കുറച്ച് പേര്‍ക്ക് മാത്രം കഴിയുന്ന, വൈവിധ്യമാര്‍ന്ന വേഷങ്ങളും ആകര്‍ഷകമായ വ്യക്തിത്വവും, അതാണ് രജനികാന്ത്. തലൈവയ്ക്ക് ദാദാസാഹിബ് പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷം, അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു..’ മോദി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു. പുരസ്‌കാരം മെയ് മാസത്തില്‍ രജനീകാന്തിന് നല്‍കും. മോഹന്‍ലാല്‍, ആശാ ഭോസ്‌ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്കാരം നേടുന്നത്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്‍കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker