KeralaNEWS

വാളയാര്‍ കേസ് സിബിഐ ഏറ്റെടുത്തു; ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആര്‍

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിന്റെ കേസന്വേഷണം ഏറ്റെടുത്ത് സിബിഐ. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് കേസന്വേഷണം ഏറ്റെടുത്തത്.

മാത്രമല്ല പാലക്കാട് പോക്സോ കോടതിയില്‍ രണ്ട് പെണ്‍കുട്ടികളുടെ മരണവും രണ്ട് എഫ്.ഐ.ആറുകളായി രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സി.ബി.ഐ. പോക്സോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വാളയാര്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്. കേസ് ഉടന്‍ സി.ബി.ഐ. ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണത്തിന് സി.ബി.ഐ.ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകളും കൈമാറണമെന്ന് സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker