IndiaNEWS

24 മണിക്കൂറിനിടെ 72,330 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,21,665 ആയി. 24 മണിക്കൂറിനിടെ 459 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 1,62,927 ആയി.

ഒറ്റദിവസത്തിനിടെ 40,382 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ 1,14,74,683 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 5,84,055 സജീവ രോഗികളാണുളളത്.

അതേസമയം, ഏപ്രില്‍ 1 മുതല്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൂടി വിതരണം ആരംഭിച്ചുകൊണ്ട് രാജ്യത്തെ വാക്സിന്‍ വിതരണം കൂടുതല്‍ വിപുലമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 6,51,17,896 പേര്‍ ആദ്യഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചതായാണ് കണക്ക്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker