ജനങ്ങളുടെ വിവരങ്ങൾ വിദേശ വെബ്സൈറ്റിന് നൽകി പ്രതിപക്ഷ നേതാവ്;ഇരട്ട വോട്ട് വിവരങ്ങൾ രമേശ് ചെന്നിത്തല പ്രസിദ്ധീകരിച്ചത് അമേരിക്കയിൽ നിന്ന് എന്നതിന് തെളിവ്
സ്പ്രിംഗ്ളർ വിവാദമാക്കിയ പ്രതിപക്ഷം;"എന്റെ വിവരങ്ങൾ എന്റെ അവകാശം" എന്ന് അലമുറയിട്ടുകൊണ്ടിരുന്ന പ്രതിപക്ഷം

ഇരട്ട വോട്ട് വിവരങ്ങൾ പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ രാജ്യത്തിന് പുറത്തെയ്ക്ക് നൽകിയതിന്റെ തെളിവുകളാണ് ന്യൂസ്ദെൻ പുറത്ത് വിടുന്നത്. ഇരട്ട വോട്ടിന്റെ വിവരങ്ങൾ ശേഖരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്ന operationtwins.com എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ് എന്നതാണ് ഈ തെളിവുകൾ വ്യക്തമാക്കുന്നത്. ഓരോ വോട്ടറുടെയും ആധാർ, ഫോട്ടോ, ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ ഉണ്ട്. അമേരിക്കയിൽ ഒരു വ്യക്തിയുടെ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത സൈറ്റിലാണ് കേരളത്തിലെ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ എന്നതാണ് ഞെട്ടിക്കുന്നത്.
https://operationtwins.com/ എന്ന വെബ്സൈറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് Godaddy എന്ന വെബ് സർവീസ് പ്രൊവൈഡറുടെ സെർവറിലാണ്. 184.168.121.38 എന്നതാണ് ഈ വെബ്സൈറ്റിന്റെ ഐ പി അഡ്രസ്.ഈ ഐപിയുടെയും വെബ്സൈറ്റിന്റെയും ലൊക്കേഷൻ പ്രകാരം ഇത് ഹോസ്റ്റ് ചെയ്തിരിക്കുന്നത് സിംഗപ്പൂരിൽ നിന്നുമാണ്.
ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യങ്ങൾ ഇവയാണ്:
1. ഇന്ത്യക്കാരുടെ വോട്ടർ ഐഡി, പേര് വിവരങ്ങൾ, അഡ്രസ് അടക്കമുള്ള വിവരങ്ങൾ എങ്ങനെയാണ് ഇന്ത്യക്ക് പുറത്തുള്ള ഒരു ഇടത്തിൽ സ്റ്റോർ ചെയ്യാൻ പ്രതിപക്ഷ നേതാവ് കൊടുത്തത്?
2. വ്യക്തിവിവരങ്ങൾ അടക്കമുള്ള സെൻസിറ്റീവ് ഡാറ്റക്ക് ക്രോസ് ബോർഡർ ഡാറ്റാ ട്രാൻസ്ഫർ റെഗുലേഷൻ ബാധകമായ ഇന്ത്യയിൽ ഏത് നിയമപരമായ അനുമതി വെച്ചാണ് ഡാറ്റ സിംഗപ്പൂരിൽ ഹോസ്റ്റ് ചെയ്ത സൈറ്റിലേക്ക് നൽകിയത്?
3. ഏത് വ്യക്തിഗത കൺസെന്റ് വച്ചാണ് ഇത്രയും ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്ളിക്കേഷൻ സെർവറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ?
സ്പ്രിംഗ്ളർ വിവാദമാക്കിയ പ്രതിപക്ഷം;”എന്റെ വിവരങ്ങൾ എന്റെ അവകാശം” എന്ന് അലമുറയിട്ടുകൊണ്ടിരുന്ന പ്രതിപക്ഷം. ഇരട്ട വോട്ടിന്റെ പേരിൽ കൈമാറിയ വിവരങ്ങളുടെ കാര്യത്തിൽ എന്താണ് മറുപടി?ഇന്ത്യയിലെ IT നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. രണ്ടാമതായി, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണു വ്യക്തിയുടെ അനുമതിയില്ലാതെ പ്രോസസ്സ് ചെയ്ത് ഇന്ത്യക്ക് പുറത്ത് സ്റ്റോർ ചെയ്തത് എന്നും രമേശ് ചെന്നിത്തല മറുപടി പറയേണ്ട കാര്യമാണ്