
നടന് ബാലു വര്‍ഗീസിനും നടിയും മോഡലുമായ എലീനയ്ക്കും കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ബാലു തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു കുറിച്ചു.
ഏറെ നാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിലായിരുന്നു ബാലു വര്‍ഗീസും എലീനയും വിവാഹിതരായത്. എലീനയുടെ പിറന്നാള്‍ ദിനത്തിലാണ് ബാലു വിവാഹ അഭ്യര്‍ഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകര്‍ അറിയുന്നത്.
ലാലിന്റെ സഹോദരിയുടെ മകനാണ് ബാലു വര്‍ഗീസ്. നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
‘അയാള്‍ ഞാനല്ല’ എന്ന സിനിമയില്‍ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തില്‍ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.