KeralaNEWS

45 വയസ്സിന് മുകളിലുളളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 45 വയസ്സിന് മുകളിലുളളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യമുണ്ടാകും.

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 4,40,500 ഡോസ് വാക്‌സിന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച എറണാകുളത്ത് 5,11,000 ഡോസ് എത്തിക്കും. അടുത്തദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കുമെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker