LIFEMovie

മാസ്റ്ററിന് ശേഷമുളള വിജയ് ചിത്രം; ”ദളപതി 65” ന് തുടക്കം

മാസ്റ്ററിന് ശേഷം വിജയ് യുടെ ദളപതി 65′ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പൂജ ചടങ്ങുകളോടെ ചെന്നൈയില്‍ ആരംഭിച്ചു.

നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. പൂജ ഹെഗ്‌ഡെയാണ് നായിക.’മനോഹരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മെയ് ആദ്യ വാരം മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഒരു സോങ്ങ് ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുക. അതിനുള്ള റിഹേഴ്സലുകള്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും.

‘ദളപതി 65 ‘പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker