IndiaNEWS

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ല;കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

കോവിഡ് വ്യാപനം തടയാന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. അതേസമയം, കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കടകളുടെ പ്രവര്‍ത്തനസമയം നിജപ്പെടുത്താന്‍ സാധ്യത,ഏ മാളുകള്‍, റസ്റ്ററന്റുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ പൂര്‍ണമായി അടച്ചിട്ടേക്കും. ഹോം സര്‍വീസ് അനുവദിക്കും. ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തില്ല. വിവാഹ, സംസ്‌കാര ചടങ്ങുകളില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ആഴ്ച അവസാനത്തോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ചീഫ് സെക്രട്ടറി സിതാറാം കുന്തെ പറഞ്ഞു.

അതേസമയം, ഒരു വിഭാഗം വിദഗ്ധരുടെ നിര്‍ദേശം 15ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് . മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഇതിന് അനുകൂലമായിരുന്നു. എന്നാല്‍ എന്‍സിപി ശക്തമായി എതിര്‍ത്തു. അത്യാവശ്യമാണെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി വളരെ കുറച്ച് സമയത്തേക്ക് ലോക്ഡൗണ്‍ ആകാമെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker