NewsThen Special

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് വോട്ട് തേടി കെ. സുരേന്ദ്രന്‍

കഴക്കൂട്ടം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് വോട്ട് തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനൊപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ. സുരേന്ദ്രന്‍ പങ്കെടുത്തു.

ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എന്‍.ഡി.എ ക്യാമ്പില്‍ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല കഴക്കൂട്ടത്ത് യാതൊരു ഭിന്നതയുമില്ല, പാര്‍ട്ടി ഒറ്റക്കെട്ടെന്നും ശോഭ സുരേന്ദ്രന്‍ വിജയിക്കുമെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരത്തും കോന്നിയിലുമാണ് ഇത്തവണ കെ. സുരേന്ദ്രന്‍ മത്സരിക്കുന്നത്. അതേസമയം, സംസ്ഥാന അധ്യക്ഷനും ശോഭ സുരേന്ദ്രനും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഉണ്ടായിരുന്നു. എന്നാല്‍ ഇതിനിടെയാണ് കെ. സുരേന്ദ്രന്‍ ശോഭക്ക് വോട്ട് തേടി കഴക്കൂട്ടത്ത് എത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker