IndiaNEWS

പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത്‌ മാറ്റിവെച്ചു

സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കാന്‍ കാലതാമസമുളളതിനാല്‍ പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത്‌ മാറ്റിവെച്ചു.

പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ മേഖലയില്‍ മാറ്റംവരുത്തുന്നതിന്റെ ഭാഗമായാണ് 29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് നാല് ലേബര്‍ കോഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് സര്‍ക്കാര്‍ പാസാക്കിയത്.

പുതിയ തൊഴില്‍ നിയമം വിജ്ഞാപനംചെയ്യാന്‍ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുളള സാഹചര്യം തടസ്സമായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തിയാല്‍ നിയമം നടപ്പാക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker