
പാലാ നഗരസഭ യോഗത്തില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. കേരളാ കോണ്‍ഗ്രസ് എം, സി.പി.എം കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
പാലാ ടൗണില്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയം സി.പി.എം കൗണ്‍സിലറായ ബിജു പുളിക്കകണ്ടം നഗരസഭ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതിനെ കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് രംഗം ശാന്തമാക്കി.
കൈയാങ്കളിയില്‍ ഇരുവര്‍ക്കും പരിക്കേറ്റതായാണ് വിവരം. കുറേ ദിവസമായി എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കമാണ് പൊട്ടിത്തെറിയിലെത്തിയത്. എല്‍.ഡി.എഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണിയാണ് പാലായില്‍ മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ മാണി സി. കാപ്പനാണ് എതിരാളി.