NewsThen Special

ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ പോസ്റ്ററും ബാനറും നശിപ്പിച്ചു

ഉദുമ: യു.ഡി.എഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയുടെ പോസ്റ്ററും ബാനറും നശിപ്പിച്ചു. പെരിയ സ്‌കൂള്‍ ഗ്രൗണ്ടിലേക്കുളള റോഡിനു സമീപത്തുള്ള പോസ്റ്ററുകളാണ് നശിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം മതിലിലാണ് അക്രമം നടത്തിയത്. മാത്രമല്ല അവിടെ സി.പി.എമ്മിന്റെ കൊടിത്തോരണങ്ങളും കെട്ടി.

അതേസമയം, പരാജയഭീതിമൂലമാണ് സി.പി.എം ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് എന്ന് യു.ഡി.എഫ് ആരോപിച്ചു. പോസ്റ്ററും ബാനറും വ്യാപകമായി നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ഉദുമ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ വി.ആര്‍. വിദ്യാസാഗര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍, റിട്ടേണിങ് ഓഫിസര്‍, ജില്ല പൊലീസ് ചീഫ്, അമ്പലത്തറ, ബേക്കല്‍ സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കി.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker