KeralaNEWS

കെഎസ്ആർടിസിയുടെ തീർത്ഥാടന ബസ് ഇന്നു മുതൽ

ങ്ങനാശേരി:കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന കെഎസ്ആർടിസിയുടെ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സർവീസ് ഇന്നുമുതൽ ചങ്ങനാശേരി ഡിപ്പോയിൽ നിന്നും ആരംഭിക്കും.
പൊള്ളാച്ചി, പഴനി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി പ്രധാന തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളിയിലേക്ക് ഉള്ള സൂപ്പർ എക്സ്പ്രസ് സർവീസാണ് ഇന്നുമുതൽ(10-12-21)  പുനരാരംഭിക്കുന്നത്.
ഉച്ചയ്ക്ക് 2.30നു ചങ്ങനാശ്ശേരിയിൽ നിന്നും പുറപ്പെടുന്ന സർവീസ് കോട്ടയം, തൃശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ, ട്രിച്ചി, തഞ്ചാവൂർ, നാഗപട്ടണം വഴി രാവിലെ 7.30നു വേളാങ്കണ്ണിയിൽ എത്തിച്ചേരുന്നു. ഉച്ചയ്ക്ക് 2.30നു വേളാങ്കണ്ണിയിൽ നിന്നും തിരികെ പുറപ്പെടുന്നു. സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. സന്ദർശിക്കുക:

Back to top button
error: