LIFEMovie

അമ്മയുടെ ചിത്രം വൈശാഖിന്‌

പ്രിയദര്‍ശന്‍ -ടി.കെ രാജീവ് ചിത്രം ഉപേക്ഷിച്ചു

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം ഇനി വൈശാഖ് സംവിധാനം ചെയ്യും. ഉദയകൃഷ്ണ ആയിരിക്കും രചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണിപ്പോൾ. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

പ്രിയദർശനും ടി. കെ. രാജീവ് കുമാറും ചേർന്നാണ് അമ്മയുടെ ചിത്രമൊരുക്കാൻ ഇരുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം എന്താണെന്ന് അറിവായിട്ടില്ല.അമ്മയ്ക്കുവേണ്ടി ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റി20യിൽ സഹസംവിധായകൻ ആയിരുന്ന വൈശാഖ് മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പോക്കിരിരാജയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തുടർന്ന് സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ് പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങളൊരുക്കി. പുലിമുരുകൻ ഉം മദർ രാജയ്ക്കും തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയായിരുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker