NewsThen Special
പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് കേരളത്തിലെത്തും, നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് കേരളത്തിലെത്തും.ശ്രീപെരുമ്പത്തൂരിലെ പ്രചരണം കഴിഞ്ഞ് മൂന്നാം തിയതി ഏഴുമണിക്കാണ് പ്രിയങ്ക കേരളത്തിലെത്തുക. തുടര്‍ന്ന് നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ നടത്തും.
നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രിയങ്കയുടെ തീരുമാനം. പ്രിയങ്ക നേമത്ത് പ്രചരണത്തിന് എത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് മുരളീധരന് പറഞ്ഞിരുന്നു.
റോഡ് ഷോ പ്രത്യേക സാഹചര്യത്തിലാണ് നടക്കാതെ പോയത്. വല്ലാതെ വൈകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബി.ജെ.പിയുടെ ഏക സീറ്റാണല്ലോ നേമം. ആ നിലയ്ക്ക് പ്രിയങ്കയുടെ റോഡ് ഷോ നേമത്ത് നടന്നില്ലെങ്കില്‍ അതിന് മറ്റുചില വ്യാഖ്യാനങ്ങളുണ്ടാകും. മുരളീധരന് പറഞ്ഞു.