KeralaNEWS

വീണയുടെ സാരിയിൽ തീപിടിച്ചു, സഹോദരിയെപ്പോലെചേര്‍ത്ത് പിടിച്ച് പ്രിയങ്ക

ക്ഷേത്രത്തിലെ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ സാരിയില്‍ തീപിടിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടായിരുന്നു. പെട്ടെന്നുള്ള അപകടത്തില്‍ പ്രിയങ്കയുടെ ഇടപെടല്‍ എല്ലാവരിലും ആശ്വാസവും മതിപ്പും ഉളവാക്കി.ആറ്റുകാല്‍ ക്ഷേത്ര നട അടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു പ്രിയങ്കും വീണയും മറ്റ് പ്രവര്‍ത്തകരും എത്തിയത്.

വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. നാരങ്ങാ വിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയിലേക്ക് തീ പടര്‍ന്നത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. എന്നാല്‍ പ്രിയങ്ക തനിക്ക് ലഭിച്ച ഷാള്‍ വീണക്ക് നല്‍കികയും അപകടത്തില്‍ പകച്ചുപോയ വീണയെ വാഹനത്തിലേക്ക ക്ഷണിക്കുകയും ചെയ്തു. പൂന്തുറ സമ്മേളത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നത് വരെ പ്രിയങ്ക വീണയെ ഒപ്പം തന്നെ നിര്‍ത്തിയിരുന്നു. ഇതെക്കുറിച്ചുള്ള

വീണയുടെ പ്രതികരണം ഹൃദയസ്പർശിയായി:”ആറ്റുകാല്‍ ദേവി ക്ഷേത്ര നടയില്‍ സ്ഥാനാര്‍ഥിയായ എനിക്ക് പ്രിയങ്കജിക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ ഇന്ന് അവസരം ലഭിച്ചു. നേരത്തെ തീരുമാനിച്ചത് പ്രകാരം കെ. മുരളീധരന്‍സാറിനൊപ്പം ഞാന്‍ ആറ്റുകാല്‍ നടയില്‍ കാത്തു നില്‍ക്കുകയായിരുന്നു.പ്രീയങ്കജി എത്തിയത് മാത്രമേ അറിഞ്ഞുള്ളു. അസഹനീയമായ ഉന്തും തള്ളും.സ്ഥാനാര്‍ഥിയാണ് എന്ന് പറഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ പ്രിയങ്കജിയുടെ അടുത്തേക്ക് പോകാന്‍ അനുവദിച്ചു. നാരങ്ങാ വിളക്കില്‍ പ്രിയങ്ക തിരി കൊളുത്താന്‍ നില്‍ക്കുമ്പോള്‍ പുറകിലെ ഉന്തിലും തള്ളിലും എന്റെ സാരിയില്‍ തീപിടിച്ചത് ഞാന്‍ അറിഞ്ഞില്ല . കോട്ടണ്‍ സാരിയില്‍ തീ ആളിപടരുമ്പോള്‍ പരിഭ്രാന്തി പടര്‍ന്നു.

പിന്നില്‍ നിന്ന് എസ്.പി.ജി ഉദ്യോഗസ്ഥരോ മറ്റോ ആണ് തീ കെടുത്തിയത്. നല്ല ഭാഗം തീ കത്തിയ എന്റെ സാരി ആകെ അലങ്കോലമായി. ഉടനെത്തന്നെ പ്രിയങ്കജി തന്നെ കൈയിലുണ്ടായിരുന്ന ഷാള്‍ എന്റെ മേല്‍ പുതപ്പിച്ചു. പിന്നെ എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് ഒരു കൊച്ചു കുട്ടിയെ കൊണ്ടുനടക്കുന്ന വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ കൊണ്ടുപോയി. പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചു പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു അത്യാവശ്യ വിഷയം പ്രിയങ്കജിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞതും കാറില്‍ കയറാന്‍ പറഞ്ഞു. വഴിമധ്യേ കാര്യം ശ്രദ്ധയില്‍പ്പെടുത്തി. വഴിയോരത്തു കാത്ത് നില്‍ക്കുന്ന പതിനായിരങ്ങളോട് സണ്‍റൂഫില്‍ നിന്നും കൈ വീശുമ്പോള്‍ എന്നോടും കൂടെ എഴുനേറ്റു നില്‍ക്കാന്‍ പറഞ്ഞു. അല്പം മടിച്ചുകൊണ്ടു ഞാന്‍ സാരിയുടെ കാര്യം വീണ്ടും ഓര്‍മിപ്പിച്ചു. പ്രിയങ്കജി ധരിച്ചിരുന്ന മഞ്ഞ ചുരിദാറിന്റെ ഷാള്‍ എനിക്ക് നേരെ നീട്ടികൊണ്ടു ഇത് പുതച്ചാല്‍ മതി എന്ന് പറഞ്ഞു. ഒരു സഹോദരിയുടെ സ്‌നേഹവും സാന്ത്വനവും ഞാന്‍ അറിഞ്ഞു… അനുഭവിച്ചു.

ഇന്ത്യക്കു വേണ്ടി ജീവന്‍ ബലികഴിച്ച രാജീവിന്റെ മകള്‍ , ഇന്ദിരയുടെ കൊച്ചുമകള്‍…. എന്നെ പോലെ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നല്‍കിയ പരിഗണന, സ്‌നേഹം, കരുതല്‍.. എനിക്ക് വാക്കുകളില്ല. കഴിഞ്ഞു പോയ മണിക്കൂറുകള്‍ സ്വപ്നമല്ല എന്ന് ഞാന്‍ എന്നെ ഇപ്പോഴും ബോധ്യപ്പെടുത്തുകയാണ് .ഈ പ്രസ്ഥാനം തകരില്ല .. ഈ പ്രസ്ഥാനം തളരില്ല . ഇത് ഇന്ദിരയുടെ പ്രസ്ഥാനമാണ്.. ഇത് പ്രിയങ്കയുടെയും രാഹുലിന്റെയും ലക്ഷ കണക്കിന് സാധാരണക്കാരുടെയും പ്രസ്ഥാനമാണ്.”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker