Business
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; പവന് 32,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച പവന് 200 രൂപകുറഞ്ഞ് 32,880 രൂപയിലും ഗ്രാമിന് 4110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 280 രൂപ കുറഞ്ഞ് 33,080 രൂപയിലും ഗ്രാമിന് 4135 രൂപയിലുമായിരുന്നു വ്യാപാരം. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്പ് സ്വര്‍ണവിലയെത്തിയത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയുന്നതിന് കാരണം.