
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,21,49,335 ആയി. 24 മണിക്കൂറിനിടെ 354 പേരാണ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ 1,62,468 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
41,280 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,14,34,301 ആയി. നിലവില്‍ 5,52,566 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.