LIFEMovie

ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രം ‘ജോജി’ ടീസര്‍ പുറത്ത്; ഏപ്രില്‍ 7ന്‌ ആമസോൺ പ്രൈമിൽ റിലീസ്

ഷേക്‌സ്പിയറിന്റെ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്‌കരന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.അതേസമയം, ചിത്രം ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. നിശബ്ദമായ അന്തരീക്ഷത്തില്‍ ചൂണ്ടയിടുന്ന ഫഹദ് ഫാസിലിനെയാണ് ടീസറില്‍ കാണുന്നത്. ‘നിങ്ങളുടെ സംസാരത്തേക്കാള്‍ ആഴമുള്ളതാണ് നിങ്ങളുടെ കണ്ണുകളുടെ ശബ്ദം’ എന്നാണ് ടീസറിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജോജിയ്ക്ക് വേണ്ടിയുള്ള ഫഹദ് ഫാസിലിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കൂടുതല്‍ മെലിഞ്ഞ ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിലുള്ളത്.കോട്ടയം ഏരുമേലി ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിലായി ഫഹദ് ഫാസില്‍, നസ്രിയാ നസീം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.സംഗീതം നിര്‍വ്വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസാണ് , ഛായാഗ്രഹണം ഷൈജു ഖാലിദും, എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് കിരണ്‍ ദാസുമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker