യു.ഡി.എഫ് നിലം പരിശാകുമെന്നും ബി.ജെ.പി പിന്നോട്ടു പോകുമെന്നും പ്രശസ്ത മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ

കേരളത്തിൽ ട്രെൻഡ് ഉണ്ടോ…? വ്യക്തമായ ട്രെൻഡ് ഉണ്ട് കേരളത്തിൽ.
കിറ്റും,പെൻഷൻ ആണ് മേജർ ട്രെൻഡ്..! ശബരിമല, സ്വപ്ന,സ്വർണം പിൻവാതിൽ നിയമനം …! ഇതെല്ലാം ഈ ട്രെൻഡിൽ ഒന്നാകെ ഒലിച്ചുപോയി …!
ബിജെപി എവിടെയും എത്തുകയില്ല…! കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ പിടിച്ച വോട്ടിൽ നിന്നും അവരുടെ വോട്ട് ഷെയർ നല്ലപോലെ കുറയും…! പല നിയമസഭാ മണ്ഡലങ്ങളിലും, കോൺഗ്രസ് തോൽക്കുയില്ല എന്ന് പറയുന്ന സീറ്റുകളിൽ പോലും തോറ്റു പോകും…!
ട്രെൻഡ് ലോവർ മിഡിൽ ക്ലാസ്സിൽ വല്ലാതെ ബാധിച്ചിട്ടുണ്ട്… മിഡിൽ ക്ലാസിൽ വരെ ഈ ട്രെൻഡ് കേറി അടിച്ചിട്ടുണ്ട് ചിലപ്പോൾ യു.ഡി.എഫ് നിലം തൊടാതെ തോറ്റുപോകും…! ലീഗിന്റെ പല കോട്ടകളിലും നല്ല വിള്ളലുകൾ ഉണ്ടാകും…! അതിൽ പ്രധാനം പിണറായി വിജയൻ സി.എ.എ കേരളത്തിൽ നടപ്പിലാക്കില്ല എന്നു പറഞ്ഞ പ്രസ്താവന വ്യക്തമായി കൊണ്ടിട്ടുണ്ട്..! പിണറായി വിജയന് പകരം വെക്കുവാൻ ഇപ്പുറത്ത് നേതാക്കളില്ല.
ഈ പ്രചരണം മുസ്ലിംലീഗ് മേഖലകളിൽ നല്ലപോലെ ഓടുന്നു…!
ട്വന്റി ട്വന്റി വലിയ സ്വാധീനം ചെലുത്തുവാൻ പോകുന്നില്ല അതിനും കാരണം കിറ്റ് തന്നെ…! കോൺഗ്രസിന്റെ കോട്ടയായ ആലുവ പരവൂർ ചിലപ്പോൾ അട്ടിമറി നടക്കും… അപ്പോൾ മനസ്സിലാക്കണം ട്രെൻഡ് അടിച്ചിട്ടുണ്ട് താഴെ തട്ട് വരെ ഇത് കയറിയിട്ടുണ്ട്…!