KeralaNEWS

ആന്റണി ജോണിനെ ആക്രമിച്ച സംഭവം; തെരഞ്ഞെടുപ്പു രംഗം സംഘര്‍ഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്

കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിനെ യുഡിഎഫുകാർ ആക്രമിച്ചത് തെരഞ്ഞെടുപ്പു രംഗം സംഘർഷഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് .

റോഡിലൂടെ പോയ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ വാഹനം തടഞ്ഞുനിർത്തി ആക്രമിക്കുകയാണ് ഉണ്ടായത്. അദ്ദേഹത്തിന്റെ ഷർട്ട് വലിച്ചു കീറി, തള്ളി താഴെയിടാനും ശ്രമിച്ചു. ആക്രമണം തടയാൻ ശ്രമിച്ച എൽഡിഎഫ് നേതാക്കൾക്കും പരിക്കേറ്റു. പോലീസെത്തിയാണ് ആന്റണിയെ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയത്. ഒരു സ്ഥാനാർഥിയെ തന്നെ പരസ്യമായി ആക്രമിക്കാൻ തയ്യാറാകുന്നവർ എന്ത് ഹീനകൃത്യത്തിലൂടെയും തെരഞ്ഞെടുപ്പു രംഗം അലങ്കോലപ്പെടുത്താൻ മടിക്കില്ല എന്നതിന്റെ സൂചനയാണിത്. ഈ ആക്രമണ പദ്ധതിയിൽ ബിജെപിയും ഉണ്ട് എന്നതിനു തെളിവാണ് കല്യാശ്ശേരിയിൽ റോഡ് ഷോ നടത്തിയ ബിജെപിക്കാർ ഗർഭിണിയെയും കുടുംബത്തെയും ഒരു മണിക്കൂറോളം തടഞ്ഞിട്ടതും ഭർത്താവിനെ ആക്രമിച്ചതുമായ സംഭവമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.

പരാജയഭീതിയിൽ പ്രതിപക്ഷകക്ഷികൾ അക്രമ പാതയിലേക്ക് നീങ്ങുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും തയ്യാറാകണം. പ്രകോപനങ്ങളിൽ ൽ വംശവദരാകാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരോടും ജനങ്ങളോട് ആകെയും അഭ്യർത്ഥിക്കുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker