16 പെട്ടി കോവിഡ് കിറ്റുകള്‍ മോഷ്ടിച്ചു; എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കോവിഡ് കിറ്റുകള്‍ മോഷ്ടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. അഹമ്മദാബാദ് എന്‍.എച്ച്.എല്‍. മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയും ഗാന്ധിനഗര്‍ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് അറസ്റ്റിലായത്.
മാര്‍ച്ച് 24-നാണ് കോസിനാസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദ് ഗട്ട്ലോഡിയയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് 6.27 ലക്ഷം രൂപയുടെ കോവിഡ് പരിശോധന കിറ്റുകളാണ് മീത് ജെത്വ മോഷ്ടിച്ചത്.
ആരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. പവന് പട്ടേല്‍
16 പെട്ടി കോവിഡ് ആന്റിജന്‍ പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് മാര്‍ച്ച് 24-ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ജീവനക്കാരാണ് പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാള്‍ കാറില്‍ കിറ്റുകള്‍ കയറ്റികൊണ്ടുപോകുന്നത് ജീവനക്കാരിലൊരാള്‍ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു. മാത്രമല്ല കാറിന്റെ രജിസ്ട്രേഷന് നമ്പറും പോലീസിന് നല്കി. തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി പിടിയാലാവുകയായിരുന്നു.
മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് വില്‍ക്കാനാണ് പ്രതി കോവിഡ് കിറ്റുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.