NEWSWorld

ഇസ്രായേൽ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്

വി
ശുദ്ധ നാടായും ദൈവം വാഗ്ദാനം ചെയ്ത വാഗ്ദത്ത ഭൂമിയായും വിശ്വാസങ്ങളില്‍ ഇസ്രായേലിന്‍റെ സ്ഥാനം വളരെ വലുതാണ്.ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഈ രാജ്യത്തിന്റെ സ്ഥാനം വളരെ ചെറുതാണെങ്കിലും ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ ഇസ്രായേലിന്റെ സംഭാവന രാജ്യത്തിന്റെ വലുപ്പത്തില്‍ ഒതുങ്ങുന്ന ഒന്നല്ല.
ക്രിസ്തുമസ് ജൂതർക്ക് പ്രകാശത്തിന്റെ ഉത്സവം കൂടിയാണ്. ‘ഹനുക്ക’ എന്നാണ് ഇതറിയപ്പെടുന്നത്.യേശുവിന്റെ ജനനവും ബാല്യകാല ജീവിതവും പീഡാനുഭവങ്ങളുമെല്ലാം ജറുസലം നഗരത്തിലും പരിസരങ്ങളിലുമായാണ് നടന്നത്.അതുകൊണ്ട് ക്രിസ്‌തുമതത്തിലെ മിക്ക വിഭാഗങ്ങൾക്കും ജറുസലേമിൽ ആരാധനാലയങ്ങളുണ്ട്.യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട 10 കിലോമീറ്ററിനുള്ളിലാണ് മിക്ക ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്.അതിനിൽതന്നെ ഇവിടങ്ങളിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ദർശിക്കാൻ ലോകമെമ്പാടുനിന്നും ധാരാളം ആളുകൾ എത്തിച്ചേരാറുണ്ട്.
പക്ഷെ യേശു ജനിച്ചത് ബത്‌ലഹമിലെ കാലിത്തൊഴുത്തിൽ ആണ്.അത് ഇന്നത്തെ പാലസ്തീനിലും.ദാവീദിന്റെ വംശത്തിലും കുലത്തിലും പെട്ട ജോസഫ് അന്നത്തെ ഭരണാധികാരിയായ ഹെറൊദോസ് രാജാവിന്റെ കൽപ്പന പ്രകാരം പേർവഴി ചാർത്തുന്നതിനായി പൂർണ്ണ ഗർഭിണിയായ മറിയത്തിനെയും കൊണ്ട് പോകുമ്പോഴായിരുന്നു യേശുവിന്റെ ജനനം.മറ്റെങ്ങും സ്ഥലം കിട്ടാത്തതിനാൽ അങ്ങനെയാണ് യേശുവിന് കാലിത്തൊഴുത്തിൽ ജനിക്കേണ്ടി വന്നതും.എന്നാൽ  ക്രൂശിതനായ യേശുവിനെ അടക്കം ചെയ്‌തത് ജറുസലേമിലാണ്.അതായത് ഇസ്രായേലിൽ.രണ്ടു നഗരങ്ങളും ഇന്ന് രണ്ടു രാജ്യങ്ങളിലാണ്.പക്ഷേ രണ്ടു ദേവാലയങ്ങളും തമ്മിലുള്ള ദൂരവ്യത്യാസം വെറും 9.8 കിലോമീറ്റർ മാത്രവും!
ബത്‌ലഹമിലും പരിസരപ്രദേശങ്ങളിലുമുള്ള ക്രിസ്‌ത്യൻ ദേവാലയങ്ങളിൽനിന്നു ക്രിസ്മസ് തലേന്ന് ഉച്ച കഴിഞ്ഞാൽ ഘോഷയാത്രകളുണ്ട്.ജറുസലമിൽനിന്നു 140 കിലോമീറ്റർ അകലെയുള്ള നസ്രത്തിലും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയുണ്ട്. ഘോഷയാത്ര മംഗളവാർത്താ(യേശു ജനിച്ച സ്ഥലം) ബസിലിക്കയ്ക്കടുത്ത പ്ലാസ മൈതാനിയിലെത്തുമ്പോൾ ഉള്ള കരിമരുന്നു പ്രയോഗം ആയിരക്കണക്കിനു സന്ദർശകരെ ആകർഷിക്കുന്ന ഒരു കാഴ്‌ചയാണ്.തിരുപ്പിറവിയുടെ ദേവാലയത്തിൽ അർധരാത്രി നടക്കുന്ന ചടങ്ങുകൾക്കായി ആയിരക്കണക്കിനു ക്രൈസ്‌തവരും അക്രൈസ്തവരും ദേശാന്തരങ്ങൾ താണ്ടി ഇവിടെയെത്താറുണ്ട്.
ഡിസംബർ ഒന്നിന് ബത്‌‌ലഹമിലെ പ്രസിദ്ധമായ മെയ്ഞ്ചർ ചത്വരത്തിൽ പടുകൂറ്റൻ ക്രിസ്‌മസ് ട്രീ പ്രകാശിപ്പിക്കുന്നതോടെയാണ് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ലോകമെങ്ങും തുടക്കമാവുന്നത്.പിന്നീട് ദിവസവും സായാഹ്നങ്ങളിൽ സംഗീതവിരുന്നും കരിമരുന്നു പ്രയോഗവും ഇവിടെയുണ്ടാകും.ക്രിസ്മസ് തലേന്ന് ഉച്ചയ്ക്കു ശേഷം ജറുസലമിലെ ഉയിർപ്പിന്റെ ദേവാലയത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര ഒന്നരയോടെ തിരുപ്പിറവി ബസിലിക്കയിൽ പ്രവേശിക്കും. തുടർന്നു തിരുക്കർമ്മങ്ങൾ തുടങ്ങുകയായി.നാലിനു മെയ്ഞ്ചർ ചത്വരത്തിലുള്ള തിരുപ്പിറവി ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം.അർധരാത്രി തുടങ്ങുന്ന ക്രിസ്മസ് ശുശ്രൂഷകൾ പിന്നീട് പുലർച്ചവരെ നീളുന്നു.ചടങ്ങുകൾക്കു ശേഷം ഉണ്ണിയേശുവിന്റെ രൂപം മെയ്ഞ്ചർ സ്‌ക്വയറിൽ മനോഹരമായി അലങ്കരിച്ച പുൽക്കൂട്ടിൽ പ്രതിഷ്‌ഠിക്കുന്നതോടെ ലോകം ക്രിസ്മസ്ദിന ആഘോഷങ്ങളിലേക്കു കടക്കുകയായി.
ക്രിസ്മസ് രാത്രി മെയ്ഞ്ചർ സ്‌ക്വയറും അതിനോടു ചേർന്നുള്ള തിരുപ്പിറവി ദേവാലയവും സാധാരണയുള്ളതിനേക്കാൾ പതിൻമടങ്ങ് ജനങ്ങളാൽ നിറഞ്ഞിരിക്കും.2500 പേരെ ഉൾക്കൊള്ളാവുന്ന പള്ളിക്കകത്തും പുറത്തുമായി ലക്ഷക്കണക്കിന് ആളുകളാണ് അന്ന് തടിച്ചുകൂടുന്നത്.ശേഷം കരിമരുന്ന് പ്രയോഗവും ഉണ്ടാവും.

Back to top button
error: